You Are Here: Home - News , The Grand Feast 2011 - പാവറട്ടി തിരുനാള്‍: അഞ്ച് വെടിക്കെട്ടിനും അനുമതി

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വിവിധ സമയങ്ങളിലായി നടക്കുന്ന അഞ്ച് വെടിക്കെട്ടുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ദീപാലങ്കാര സ്വിച്ച്ഓണ്‍ കര്‍മ്മം നടക്കും. തുടര്‍ന്ന് ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും.

ശനിയാഴ്ച രാത്രി ഏഴരയ്ക്കുള്ള കൂടുതുറക്കല്‍ ശുശ്രൂഷകള്‍ക്കുശേഷം പള്ളിക്കമ്മിറ്റിയുടെയും രാത്രി 12ന് എഴുന്നള്ളിപ്പുകള്‍ സമാപിക്കുമ്പോള്‍ വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെയും വെടിക്കെട്ട് നടക്കും.

ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. തുടര്‍ന്ന് ഇടവകയിലെ സിമന്റ്, പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടു നടക്കും. രാത്രി 8.30ന് തെക്കുവിഭാഗത്തിന്റെ നേതൃത്വത്തിലും വെടിക്കെട്ടുണ്ടാകും. അത്താണി ജോഫി, കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍, വടകര രാജീവ് എന്നിവരാണ് വെടിക്കെട്ടിന് നേതൃത്വം നല്കുന്നതെന്ന് വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് അറിയിച്ചു.