You Are Here: Home - News , The Grand Feast 2011 - പാവറട്ടി പാരീഷ് ഹോസൗജന്യ ഹൃദയ പരിശോധന ക്യാന്പ്

പാവറട്ടി:സ്പിറ്റലില്‍ സാന്‍ ജോസ് പാരീഷ് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹൃദയപരിശോധന ക്യാന്പ് മേയ് ഒന്നിന് നടത്തും. ജൂബിലി മെഡിക്കല്‍ കോളജിലെയും അമല മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഹൃദയ പരിശോധന ക്യാന്പ് ഉദ്ഘാടനം ചെയ്യും. സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റം യോഗത്തില്‍ അധ്യക്ഷത വഹിക്കും. മേയ് ഒന്നു മുതല്‍ ആശുപത്രി വിപുലീകരണത്തിന്‍റെ ഭാഗമായി രാവിലെയും വൈകീട്ടും ഒപി പരിശോധന ഉണ്ടാകും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.