You Are Here: Home - News , The Grand Feast 2010 - പാവറട്ടി തിരുനാള്‍ അലങ്കാരദീപങ്ങള്‍ ഒരുങ്ങുന്നു
ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥകേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിന് ശോഭയേകാന്‍ അലങ്കാരദീപങ്ങള്‍ ഒരുങ്ങി. പുഴയ്ക്കല്‍ ആല്‍ഫ ഇലക്ട്രിക്കല്‍സിലെ ടി.ഡി.വില്‍സനും സംഘവും ദീപാലങ്കാരത്തിന്‍റെ ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. ഇത് ഒന്പതാമത്തെ വര്‍ഷമാണ് വില്‍സന്‍ പാവറട്ടി തിരുനാളിന് ദീപാലങ്കാരവിസ്മയം തീര്‍ക്കുന്നത്.ഒന്നേകാല്‍ ലക്ഷം ബള്‍ബുകള്‍ ഉപയോഗിച്ചാണ് ദേവാലയതിരുനെറ്റിയില്‍ ദീപാലങ്കാരം തീര്‍ക്കുക. ഇരുപതോളം തൊഴിലാളികള്‍ മൂന്നാഴ്ചയായി ഇതിന്‍റെ ഒരുക്കത്തിലാണ്. ഇലുമിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് തെക്കക്കരയുടെ നേതൃത്വത്തിലാണ് അലങ്കാരപണികള്‍ പുരോഗമിക്കുന്നത്.വെള്ളിയാഴ്ച രാത്രി എട്ടിന് പാവറട്ടി സെന്‍റ് ജോസഫ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരത്തിന്‍റെ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് സാന്പിള്‍ വെടിക്കെട്ട്